Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Man Dead

Malappuram

കാ​ണാ​താ​യ യു​വാ​വ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

ച​ങ്ങ​രം​കു​ളം: ഒ​ത​ളൂ​രി​ൽ കാ​ണാ​താ​യ യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​ത​ളൂ​ർ പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ട​ക്കാ​ട്ടു​വ​ള​പ്പി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ഷി​ജു​കൃ​ഷ്ണ(22)​നെ​യാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്വ​കാ​ര്യ സ്കൂ​ൾ ബ​സി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ജു കൃ​ഷ്ണ​നെ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്.

നാ​ട്ടു​കാ​ർ ഏ​റെ നേ​രം തെ​ര​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ സ്വ​ന്തം വീ​ടി​ന് പി​റ​കി​ലു​ള്ള കി​ണ​റ്റി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​മാ​രും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഷി​ജു കൃ​ഷ്ണ​നെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്.

താ​ഴ്ച കൂ​ടു​ത​ലു​ള്ള കി​ണ​റ്റി​ൽ വെ​ള്ളം കു​റ​വാ​യി​രു​ന്നു. കു​ന്നം​കു​ളം ഫ​യ​ർ​ഫോ​ഴ്സും ച​ങ്ങ​രം​കു​ളം പോ​ലീ​സും എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ച​ങ്ങ​രം​കു​ളം എ​സ്ഐ ശ്രീ​ലേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. മാ​താ​വ്: സീ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ജി​ത, വി​ജി​ത.

Latest News

Up